
കൊച്ചി : തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024-25 വർഷത്തെ ഡോ സുകുമാർ അഴീക്കോട് സ്മാരക മാധ്യമ പുരസ്കാരം ഷാജി ഇടപ്പള്ളിക്ക് . നാടക, കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖല സംബന്ധിച്ചുള്ള പ്രത്യേക സ്റ്റോറികളൂം ഈ രംഗത്തെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. ഇടപ്പള്ളി വടക്കുംഭാഗം തോണിപ്പറമ്പിൽ പരേതരായ ബേബിയുടെയും ഉഷാകുമാരിയുടെയും മകനായ ഷാജി ജനയുഗം കൊച്ചി ബ്യുറോയിൽ റിപ്പോർട്ടറാണ് . ഈ മാസം 22 ന് തിരുവനന്തപുരം പേട്ടയിലെ എസ് എൻ ഡി പി ഹാളിൽ നടക്കുന്ന ട്രസ്റ്റിന്റ പത്താം വാർഷികാഘോഷ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യ ജയേഷ് പുളിമാത്ത് അറിയിച്ചു കേരള മാപ്പിള കലാഭവൻ കലാപ്രകാശിക പുരസ്കാരം , ഭാരത് സേവക് ഓണർ പുരസ്കാരം , സമശ്രീ മിഷൻ പ്രതിഭാ പുരസ്കാരം , എ സി ഷൺമുഖദാസ് സ്മാരക സംസ്ഥാനതല മാധ്യമ പുരസ്കാരം , പൂവച്ചൽ ഖാദർ ഏകതാ പുരസ്കാരം മലയാള പുരസ്കാരം - 1200 ,ജെസിഐ ജനകീയ പ്രതിഭാ പുരസ്കാരം . അശാന്തം പ്രഥമ സംസ്ഥാനതല മാധ്യമ പുരസ്കാരം ഉൾപ്പെടെ നിരവധി മാധ്യമ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഭാര്യ ദിനിമോൾ ,മക്കൾ അക്ഷയമിത്ര , അനാമിക മരുമകൾ പൂജ
Photo Courtesy - Google










